വ്രതശുദ്ധിയുടെ പൂക്കളം
അധ്യാപകന്റെ കൈപ്പത്തി വെട്ടിയ പൈശാചിക സംഭവം അര്‍ഹിക്കുന്ന എല്ലാ ഗൌരവത്തോടും കൂടിത്തന്നെ നമ്മുടെ അച്ചടി ദൃശ്യ മാധ്യമങ്ങള്‍ കേരളീയ പൊതു സമൂഹത്തിന്റെ മുന്‍പിലെത്തിച്ചു .മദനിയുടെ അറസ്റ്റ് വിഷയത്തിലും ഇത് തന്നെയായിരുന്നു സ്ഥിതി ;മാധ്യമ ആഘോഷങ്ങള്‍ എന്നൊക്കെ പറയുന്നത് ചില മനോഭാവങ്ങളുടെ പ്രശ്നമാണ് .ആ സംഭവത്തിന്റെ എല്ലാ വശങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു എന്നതാണ് പ്രധാനം
ഇതിപ്പോള്‍ പറയുന്നത് വേണ്ടത്ര മാധ്യമ ശ്രദ്ധ കിട്ടാതെ പോയ മറ്റൊരു കാര്യത്തെ ക്കുറിച്ച് സൂചിപ്പിക്കാനാണ് .ഈ ഓണ ക്കാലത്ത് പൌരസമൂഹങ്ങള്‍ പൊതു സ്ഥ ലങ്ങളില്‍ ഇട്ട പൂക്കളങ്ങളെ ക്കുറി ച്ചുള്ള വാര്‍ത്തകള്‍ നാം വായിക്കുകയും കാണുകയും കേള്‍ക്കുകയും ചെയ്തതാണല്ലോ .പൂക്കളമിട്ട കേരളീയ വേഷം ധരിച്ച വനിതകളുടെ കൂട്ടത്തില്‍ തട്ടമിട്ടവര്‍ ധാരളമുണ്ടായിരുന്നു.ഇത് റംസാന്‍ നോമ്പ് കാലമാണ് .അതായതു പൂക്കളമിട്ടവരു ടെ കൂട്ടത്തില്‍ നോമ്പിന്റെ ഭാഗമായി ഉപവസിക്കുന്നവര്‍ ഉണ്ടായിരുന്നു .നോമ്പും ഉപവാസവുമൊന്നും ദേശീയമായ ഒരാഘോഷത്ത്തിന്റെ അവിഭാജ്യ ഘടക മാവുന്നതിന് അവര്‍ക്ക് തടസ്സമായില്ല .കലുഷമായി ക്കൊ ണ്ടിരിക്കുന്നു എന്ന് കരുതപ്പെടുന്ന ഒരു സാമൂഹ്യ അവസ്ഥയില്‍ ആഹ്ലാദ കാരിയായ ഒന്നായിരുന്നു ആ ദൃശ്യങ്ങള്‍ .നമ്മുടെ ചാനെല്‍ കാരും പത്രങ്ങളും പക്ഷെ വേണ്ടത്ര പ്രാധാന്യം ഈ കാര്യത്തിനു നല്‍കിയില്ല എന്ന ടോന്ന്ലാ ണെ നിക്ക് .ഞാന്‍ ആ സഹോദരിമാര്‍ക്ക് -മക്കളുടെയും കൊച്ചുമക്ക ളുടെയും സ്ഥാനം നല്‍കേണ്ട പെണ്‍കുട്ടികള്‍ക്കും നന്ദി പറയുന്നു നിറഞ്ഞ മനസ്സോടെ ;എന്റെ ഉള്ളില്‍ പൂക്കളങ്ങള്‍ നിര്‍മിച്ചതിന് ;പൂക്കള്‍ വിരിയിച്ചതിനും .മഹാ കവി പാടിയത് പോലെ ."പൂവുകള്‍ ഞ ങ്ങടെ സാക്ഷി കളത്രേ പൂവുകള്‍ പോവുക നാമെതി രേ ല്‍ക്കുക നമ്മള്‍ ഒരുക്കുക നാളെ യോരോണം "
No comments:
Post a Comment